Tag: karnataka election
കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; കമല്‍ ഹാസനുമായി സഹകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്
ചെന്നൈ: കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു
ലോക്സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു.
കര്‍ണാടകയിലെ...
കര്‍ണാടകയുടെ വിധി ഇന്നറിയാം; വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് നാലിന്, വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
ബംഗളൂരു: ബി.എസ്.യെദ്യൂയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി,...
യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാം, പണവും സ്വത്തും തരാം; ബിജെപി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്
ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു
വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര...
”മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു, ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ”: പരിഹസിച്ച് ജോയ് മാത്യു
കൊച്ചി: വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ വോട്ടെണ്ണികക്കഴിഞ്ഞാല്‍ റോസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
''വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ...
വീണ്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഗവര്‍ണര്‍, കര്‍ണാടകയില്‍ ബിജെപി എംഎല്‍എ കെജെ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍
ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ വാജുഭായ് ബാല നിയമിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ്പാണ്ഡയെ മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം. ബൊപ്പയ്യ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന എംഎല്‍എയെ പ്രോടേം...
യെദ്യൂരപ്പ തുടരുമോ തഴയപ്പെടുമോയെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധി നിര്‍ണായകം, ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പരിശോധിച്ച ശേഷം തീരുമാനം
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ തുടരുമോ അതോ തഴയപ്പെടുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും അനിശ്ചിതത്വം ഒഴിഞ്ഞിരുന്നില്ല. കര്‍ണാടകത്തില്‍ ബി.എസ് യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെഡിഎസ്സും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന...
കോണ്‍ഗ്രസ്- ജെ.ഡി.എസും എം.എല്‍.എമാരെ ബംഗലരൂവില്‍ നിന്ന് മാറ്റാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തു
ബംഗലൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ നിന്ന് എം.എല്‍.എമാരേ കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചന. ഇതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇരുപാര്‍ട്ടികളും സജ്ജമാക്കി.
എം.എല്‍.എമാരെ രാത്രിയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തേ എംഎല്‍എമാര്‍ താമസിച്ചിരുന്ന...
ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ അന്വേഷണം
ബംഗളൂരു: കുതികക്കച്ചവടവും കുതികാല്‍വെട്ടും നടക്കുന്നതിനിടെ ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ അന്വേഷണം നടത്തിയതായി വിവരം. ഹൈദരാബാദും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലിരിക്കുന്നുണ്ട്.
കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ ക്ഷണപ്രകാരം ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ എം.എല്‍.എമാരെ...