”മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു, ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ”: പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ വോട്ടെണ്ണികക്കഴിഞ്ഞാല്‍ റോസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-

”വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ പാര്‍ട്ടി തടവില്‍ കഴിയുകയോ ചെയ്യുന്നതിനെയാണോ ഇന്‍ഡ്യന്‍ ജനാധിപത്യം എന്ന് പറയുന്നത്.

വാലില്ലാത്ത കഷ്ണം
………………..
മുബൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു.

ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ.”

SHARE