Tag: karnataka election

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെയും വഹിച്ചുകൊണ്ടുള്ള വാഹനം കര്‍ണാടക നിയമസഭയിലേക്ക് പുറപ്പെട്ടു; പൊട്ടിത്തെറിക്ക് സാധ്യത

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നും ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം വിധാന്‍ സൗധ(കര്‍ണാടക അസംബ്ലി)യിലേക്ക് പുറപ്പെട്ടു. കര്‍ണാടക അസംബ്ലിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് എം.എല്‍.എമാരുടെ തീരുമാനം....

അനശ്ചിതത്വത്തിന് വിരാമം, യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ 9.30ന്

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപികരണ അനശ്ചിതത്വത്തിന് വിരാമമായി. നാളെ രാവിലെ ഒന്‍പതരയ്ക്ക് യദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മുന്‍ എജി മുഗള്‍ റോത്തഗിയാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറുടെ ഓഫീസില്‍...

കര്‍ണാടകത്തില്‍ രാഷ്ട്രിയ നാടകം മുന്നോട്ട്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ബെംഗലൂരു: സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുനനത്തിനിടയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മറ്റുന്നതായി സൂചന. ഇത് വരെയും ഗവര്‍ണര്‍ ആരെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി...

ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി...

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേക്ക്!!! യെദ്യൂരപ്പ മുഖമന്ത്രിയായേക്കും; അട്ടിമറിയ്ക്ക് കൂട്ട് നിന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു. ഒരു...

കാര്‍ണാടകയില്‍ ബി.ജെ.പിയുടെ ശ്രമം ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാന്‍!!! ഇത്തവണ അതുനടക്കില്ലെന്ന് ജെ.ഡി.എസ്

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് 2008ലേതിനു സമാനമായി 'ഓപ്പറേഷന്‍ കമല' ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന നാല് കോണ്‍ഗ്രസ് എം.എല്‍.എമാരേയും ജെ.ഡി.എസില്‍ ചേര്‍ന്ന ബി.ജെ.പിക്കാരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം. 2008ല്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ ബി.ജെ.പി നേതാവും ഖനി...

മറുകണ്ടം ചാടാന്‍ 9 എംഎല്‍എമാര്‍ ജെഡിഎസില്‍ നിന്നും റെഡി,ചാക്കുമായി ബിജെപി

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ആറുസീറ്റുമാത്രം അകലെയുള്ള ബിജെപി ഏതുവിധത്തിലും സര്‍ക്കാരുണ്ടാക്കാനുളള നീക്കവുമായി രംഗത്ത്. ബിജെപിയെ പുറന്തള്ളാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചതോടെയാണ് എങ്ങനെയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപിയുടെ നീക്കം. 9ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയിലെത്തുന്ന എംഎല്‍എമാര്‍ ആരെന്ന് പാര്‍ട്ടി...

വാര്‍ത്തസമ്മേളനവും ആഘോഷങ്ങളും നിര്‍ത്തിവെച്ച് ബി.ജെ.പി, കര്‍ണാടകയില്‍ കാര്യങ്ങള്‍ ജെ.ഡി.എസ് തീരുമാനിക്കും

ബെംഗളൂരു : കര്‍ണാടകയില്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനള്‍ക്ക് മങ്ങലേറ്റു. സോണിയാ ഗാന്ധി നേരിട്ട് എച്ച് ഡി ദേവഗൗഡയെ വിളിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പരന്നു. ഇതോടെ പലസ്ഥലങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍...
Advertismentspot_img

Most Popular