വീണ്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഗവര്‍ണര്‍, കര്‍ണാടകയില്‍ ബിജെപി എംഎല്‍എ കെജെ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ വാജുഭായ് ബാല നിയമിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ്പാണ്ഡയെ മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം. ബൊപ്പയ്യ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന എംഎല്‍എയെ പ്രോടേം സ്പീക്കാറക്കണമെന്നാതാണ് പതിവുരീതി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും.

2009മുതല്‍ 2013വരെ സ്പീക്കറായിരുന്നു ബൊപ്പയ്യ. യെദ്യൂരപ്പയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബൊപ്പയ്യ. 2011ല്‍ 11 ബിജെപി വിമത എംഎല്‍എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയത് വിവാദമായിരുന്നു. ബൊപ്പയ്യയുടെ ഈ തീരുമാനമാണ് ദഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിന് മൂന്നോട്ട് പോകാന്‍ സഹായകമായത്. വിശ്വാസവോട്ടെടുപ്പില്‍ ബൊപ്പയ്യ സ്വീകരിച്ച നടപടികളെ അന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular