Tag: #k m mani

രാജ്യസഭാ സീറ്റ് വിവാദം: എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടി, റീത്ത്‌..!!!

കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച...

കൈയിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നു… മാണി തിരിച്ചുവന്നതില്‍ സന്തോഷം!!! പക്ഷെ വലിയ വിലകൊടുക്കേണ്ടി വന്നു; കെ. മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനെ നല്‍കിയ നടപടിയെ പരിഹസിച്ച് കെ മുരളീധരന്‍. കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മാണി തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം,...

കേരള കോണ്‍ഗ്രസ് (എം) ഇനി യു.ഡി.എഫിന്റെ ഭാഗം; രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നതെന്ന് കെ.എം മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നതാണെന്നും മാണി പറഞ്ഞു. രാജ്യസഭയിലേക്ക് ഇല്ലെന്നും മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനായി ഉപാധി വെച്ചിട്ടില്ല. രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകുമെന്നും മാണി പറഞ്ഞു. തലസ്ഥാനത്തു ചേര്‍ന്ന...

കോണ്‍ഗ്രസിലെ യുത്തന്‍മാര്‍ക്ക് എം.എം. മണിയുടെ കിടിലന്‍ ട്രോള്‍….!; ‘രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട… വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ.. !

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത തീരുമാനത്തില്‍ യു.ഡി.എഫില്‍ കലാപം മൂര്‍ച്ഛിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളെ പരിഹസിച്ച് മന്ത്രി എം.എം.മണി. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട, വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ...

ചെങ്ങന്നൂര്‍: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് പിണറായി വിജയന്‍, കെ.എം മാണി ഇപ്പോള്‍ എവിടെയെന്ന് അച്യുതാനന്ദന്‍, വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ്...

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കും; മുന്നണി പ്രവേശം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കെ.എം മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ...

ചെങ്ങന്നൂരില്‍ മാണിയും കൂട്ടരും ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം… കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി ഇന്ന്

കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇന്നറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് നടക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടെന്ന...

ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പ്രവചിച്ച് മാണി

കോട്ടയം: ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും നിര്‍ണായക ശക്തിയായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു. തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു....
Advertismentspot_img

Most Popular