Tag: #k m mani

കെ.എം. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് വി.എസ്; സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി

തൃശൂര്‍: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്ത് നല്‍കി. മാണിയെ മുന്നണിയിലെടുക്കുന്നതില്‍ നേരത്തെ തന്നെ...

മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവന്ന് സി.പി.ഐയെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎമ്മം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്ത് ചുമക്കേണ്ടതില്ല

കോട്ടയം: യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം.മണി സിപിഐക്കെതിരെ ഉന്നയിച്ചതു നീചമായ ആരോപണങ്ങളാണെന്ന് അധ്യക്ഷനായിരുന്ന സിപിഐ...

സന്മനസിന് നന്ദി… യു.ഡി.എഫില്‍ ചേരാനില്ല; സി.പി.ഐ ശവക്കുഴി പാര്‍ട്ടി, തുറന്നടിച്ച് കെ.എം മാണി

കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാണി വിമര്‍ശിച്ചു. സി പി ഐ ശവക്കുഴിലായ...

മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്! വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെയുള്ള ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു....
Advertismentspot_img

Most Popular