ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പ്രവചിച്ച് മാണി

കോട്ടയം: ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും നിര്‍ണായക ശക്തിയായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു.
തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഏത് മുന്നണിയിലേയ്‌ക്കെന്ന സസ്‌പെന്‍സ് പൊളിക്കാന്‍ മാണി തയാറായില്ല.
ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് തങ്ങള്‍ക്കാകുമെന്നാണ് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇതിന് വേണ്ടി മാണിയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം, തങ്ങള്‍ക്ക് മാണിയുടെ വോട്ട് വേണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular