Tag: highcourt

ശബരിമല യുവതി പ്രവേശനം: നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍...

ഇരുമുടിക്കെട്ട് ഇല്ലാതെയും ശബരിമലയില്‍ പോകാമെന്ന് ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണ്, ശബരിമല എല്ലാ മതസ്ഥരുടേതുമാണെന്നും കോടതി

കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാ മതസ്ഥരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി; വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ അടിസ്ഥാനസൗകര്യമില്ലാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി...

തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. 'ഇതൊരു തിരിച്ചടിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. ഇതൊരു അനുഭവമാണ്. ഈ...

ചേകന്നൂര്‍ മൗലവി തിരോധാനം; ഒന്നാംപ്രതിയെ ഹൈക്കോടതി വെറുതേവിട്ടു; കോര്‍പസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് കോടതി നടപടി

കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി ഹംസ. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്....

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി; ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ...

മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍...

സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുത്; വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു; സര്‍ക്കാരിനെതിരേ കോടതി

കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി...
Advertismentspot_img

Most Popular