മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്വാമി ദത്താത്രേയ സായ് സ്വരൂപിന്റെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളഞ്ഞത്.

SHARE