Tag: girl

രാഷ്ട്പതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

രാഷ്ട്രപതിഭവന്‍ ജീവനക്കാരന്‍ എം.എസ്.സി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ സ്റ്റാഫ് ക്വട്ടേഴ്സില്‍ വെച്ചായിരുന്നു സംഭവം. നിഷാന്ത് യാദവ് എന്ന ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച്ച രാത്രി സ്റ്റാഫ് ക്വാട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബലാത്സംഗം. നിഷാന്ത്...

യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ...

തട്ടിക്കൊണ്ടുപോയതല്ല, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതെന്ന് റോഷന്‍; മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി

കൊല്ലം: ഓച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം ഇറങ്ങി വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്നും തങ്ങള്‍ ഏറെ നാളായി പ്രണയത്തിലാണെന്നും റോഷന്‍ പറഞ്ഞു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒളിച്ചോടിയത്. തങ്ങള്‍ ആദ്യം പോയത് മംഗലാപുരത്താണെന്നും റോഷന്‍...

ഓച്ചിറയില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ഓച്ചിറ: ഓച്ചിറയില്‍നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം...

മറുപടി കിട്ടിയിട്ടേ ഞാന്‍ മടങ്ങൂ…!!! ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തി

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍...

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: തിരുവല്ലയില്‍ കഴിഞ്ഞയാഴ്ച യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. 65 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. ഈ മാസം 12നായിരുന്നു വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവ്...

പ്രതികള്‍ പെണ്‍കുട്ടികളുമായി ബംഗളൂരുവിലേക്ക് കടന്നു; ട്രെയിന്‍ ടിക്കറ്റ് എടുത്തത് എറണാകുളത്തുനിന്ന്; തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി പെണ്‍കുട്ടിയുമായി ബംഗലുരുവിലേക്ക് കടന്നതായി സംശയം. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പോലീസിന് വിവരം കിട്ടി. അവിടെ വരെ കൂട്ടു പ്രതികള്‍ ഇരുവരെയും അനുഗമിച്ചു. പെണ്‍കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന...

മാതാപിതാക്കളെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് മലയാളികള്‍; പ്രതികളെ കുറിച്ച് വിവരം ലഭിച്ചു; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത് നാട്ടുകാരുടെ ഇടപെടല്‍മൂലം

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ...
Advertismentspot_img

Most Popular