Tag: dam
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പഠനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും...
സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
കൊച്ചി: പ്രളയത്തിന് ശേഷവും സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അണക്കെട്ടുകളുടെയും തടയണകളുടെ സ്പില്‍വേകള്‍ക്ക് പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍...
ഇടുക്കി രാവിലെ 11 മണിക്ക് തുറക്കും; ലോവര്‍ പെരിയാര്‍ തുറക്കില്ല
ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാം ശനിയാഴ്ച രാവിലെ 11മണിക്ക് തുറക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി.
വൈദ്യുതിബോര്‍ഡിന്റെ പ്രധാന...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറന്നു വിടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും...
മണിയാര്‍ അണക്കെട്ടിന് ഗുരുതര തകരാര്‍ ; ഷട്ടറിന്റെ താഴെയുമുളള വിളളലുകള്‍ ഗുരുതരം; ചീഫ് എന്‍ജിനീയര്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ടു
റാന്നി: പമ്പ നദിയില്‍ സ്ഥിതി ചെയ്യുന്ന മണിയാര്‍ അണക്കെട്ടിന് ഗുരുതര തകരാറുളളതായി കണ്ടെത്തി. ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് തകരാര്‍ സ്ഥിരീകരിച്ചത്. സംരക്ഷണഭിത്തിയിലും ഷട്ടറിന്റെ താഴെയുമുളള വിളളലുകള്‍ ഗുരുതരമെന്നാണ് കണ്ടെത്തല്‍. പ്രളയത്തില്‍ അടിയന്തരമായി ഇടപെടേണ്ട ചില തകരാറുകള്‍...
ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രളയ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് ആണ് പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ്...
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നതായി വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
നെന്മാറ: പ്രളയ ദുരന്തത്തിനിടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ്...
ഇടുക്കിയില്‍നിന്നും ഒരു സെക്കന്‍ഡില്‍ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍; എറണാകുളം ഭീതിയില്‍
കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത്...