Tag: dam
വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം അടച്ചു
കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട്...
ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു; എങ്കിലും ഷട്ടര്‍ അടയ്ക്കില്ല; മഴ തുടരുന്നു
ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഇപ്പോള്‍ 2,397.68 അടിയായി കുറഞ്ഞു. എങ്കിലും ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ലെന്നാണ് ആണ് അധികൃതര്‍ നല്‍കുന്ന സൂചന. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്.
അടിയന്തര...
ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍; കെ.എസ്.ഇ.ബിക്കെതിരേ വില്ലേജ് ഓഫിസര്‍
കല്‍പ്പറ്റ: ഇടുക്കി ജലസംഭരണിയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്‍പായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ...
കലക്റ്റര്‍ അവധി കൊടുത്തു; കുട്ടികള്‍ ഡാം തുറന്നു..! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. അതും ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇത് ഏറെ ആകാംക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ നോക്കി കണ്ടത്. ഡാം തുറക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും പലരും സ്റ്റാറ്റസ് ഒക്കെ ഇട്ട് ആഘോഷിച്ചു. എന്നാല്‍ ഇതിനിടെ...
മഴ മൂലം അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപ മൂല്യമുള്ള വൈദ്യുതി
കോട്ടയം: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി ഇടപാടാണു വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. ഇതില്‍ 750 കോടി രൂപയുടെ ലാഭം ഈ മഴ...
അണക്കെട്ട് തുറന്നാല്‍ എറണാകുളം ജില്ലയെ ബാധിക്കുമോ..?
കൊച്ചി: ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും...
ഇടുക്കി ഡാം തുറക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും
തൊഴുപുഴ: ഇടുക്കി ഡാം 2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. 2390 അടിയില്‍ ബ്ലൂ അലര്‍ട്ടും (ജാഗ്രതാ...
ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍...