മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നതായി വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നെന്മാറ: പ്രളയ ദുരന്തത്തിനിടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular