Tag: Corona in Kerala

കോവിഡ് ‌ കുറച്ച് കാലം നമുക്കൊപ്പം കാണും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു ദിവസം മാത്രം 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. വെല്ലുവിളി വര്‍ധിക്കുകയാണ്. വിദേശത്തുനിന്ന് ഈ മാസം ഒരുലക്ഷത്തിലധികം പേരെത്തും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യും. ഇളവുകള്‍...

ഞെട്ടിക്കുന്ന കണക്ക്…!! സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര...

പട്ടിണി കിടക്കേണ്ടി വന്നില്ല; കേരളത്തില്‍ തുടരാനാണ് താല്‍പ്പര്യം; ഒന്നര ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ പറയുന്നു…

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണവും അവരുടെ യാത്രയ്ക്ക് വേണ്ടി ഒരുക്കുന്ന ക്രമീകരണങ്ങളും വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന...

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് ഇങ്ങനെ; ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് താരം. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസള്‍ട്ട്...

നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ലോക്ഡൗണില്‍ ഇളവു നല്‍കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പലയിടത്തും കൂട്ടംകൂടുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതില്‍ കൂടുതല്‍പേര്‍ പലഘട്ടങ്ങളിലായി മരണവീട്ടില്‍ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ട്. വിവാഹത്തിന് 50പേര്‍ക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു...

കേസുകള്‍ ഇനിയും കൂടും; കേരളത്തിന്റെ അവസ്ഥ എന്താകും…? ശൈലജ ടീച്ചര്‍ പറയുന്നു

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റയിന്‍ സംവിധാനം തന്നെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ് സോണുകളില്‍ നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് കേസുകള്‍ കൂടി തുടങ്ങിയത്. പലരും വളരെ അവശരായാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കമ്മ്യൂണിറ്റി...

അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്കുള്ള പാസ്; നടപടികൾ മാറ്റി; കർശനമാക്കി

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്നു. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രം മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദേശം സംസ്ഥാനം മുന്നോട് വച്ചു. ഇത് കർശനമാക്കണമെന്ന് അദ്യർത്ഥിച്ച് ഡി.ജി.പി എല്ലാ സംസ്ഥനത്തെയും ഡി.ജി.പിമാർക്കും കമ്മീഷ്ണർമാർക്കും കത്തയച്ചു. മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; സമയം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചു മണിയിലേക്ക മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും. റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക്...
Advertismentspot_img

Most Popular