പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് ഇങ്ങനെ; ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് താരം.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. എങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. സുരക്ഷിതരായിരിക്കൂ… സ്വസ്ഥമായിരിക്കൂ. ആരാധകര്‍ക്കായി തന്റെ പരിശോധനഫലവും താരം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

മെയ് 29നാണ് താരത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയായത്. ഫോര്‍ട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ക്വാറന്റീന്‍ ദിവസങ്ങള്‍ മറ്റൊരു സുരക്ഷിത കേന്ദ്രത്തില്‍ ചെലവഴിച്ചിട്ടാകും താരം വീട്ടിലേക്ക് മടങ്ങുക എന്ന സൂചന നല്‍കുന്നതാണ് പുതിയ പോസ്റ്റ്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം മെയ് 22നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദ്ദാനില്‍ ചിത്രീകരിച്ചിരുന്നു. ജോര്‍ദ്ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

Follow us _ pathram online

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....