Tag: business

മന്ത്രിസഭ ഒന്നുമല്ല; എല്ലാം ശിവശങ്കരൻ തീരുമാനിക്കും; കെ ഫോൺ പദ്ധതി കരാർ നൽകിയത് 49% അധിക തുകയ്ക്ക്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ കരാർ സർക്കാർ ബെൽ കൺസോർഷ്യത്തിന് നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകയ്ക്ക് ആണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. 1028 കോടി രൂപയ്ക്ക് ടെൻഡർ വിളിച്ച പദ്ധതി 1531 കോടിക്ക് കരാർ നൽകിയത് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഇടപെട്ടാണ്. മന്ത്രിസഭാ...

കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നു

കേരളത്തില്‍ സ്വര്‍ണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. വ്യാഴാഴ്ച പവന് 280 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200...

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ ചില്ലറവില 80.43 രൂപയും ഡീസലിന്റേത് 80.53 രൂപയുമായി. ഈ മാസം 7 മുതല്‍ ഇതുവരെ ഇന്ധനവിലയില്‍...

പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില

കഴിഞ്ഞ പതിനെട്ടു ദിവസമായി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടായാക്കുന്നത്. അതിനിടയില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ മുന്നിലെത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച ഡീസലിന് ലിറ്ററിന് 48...

ആമസോണ്‍ ഇന്ത്യയില്‍ മദ്യവില്‍പ്പന ആരംഭിക്കുന്നു.., കേരളത്തിലും തുടങ്ങുമോ..?

രാജ്യത്ത് ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. അലിബാബയുടെ...

പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്വര്‍ണവില

കൊച്ചി: റെക്കോര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരം തേടി. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലാണു വില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നത്....

ബിസിസിഐ ചൈനീസ് കമ്പനികളെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഐപിഎല്ലുമായി സഹകരിക്കില്ലെന്ന് സിടിഐ

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളെ ബഹിഷ്‌ക്കരിക്കണമെന്നാണ് കത്തിലെ...

വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7