കൊച്ചി: റെക്കോര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരം തേടി.
തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലാണു വില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നത്. നിലവിലെ സ്ഥിതിയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ അടക്കം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്കു മുകളില്‍ ചെലവാകും. ഇന്ത്യചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു നിലവിലെ വില വര്‍ധന. ലോകത്ത് സ്വര്‍ണ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.
നിക്ഷേപകര്‍ ലാഭമെടുത്ത് താത്ക്കാലികമായി പിന്‍വലിഞ്ഞാല്‍ വിലയില്‍ ചെറിയ തിരുത്തലിനും സാധ്യതയുണ്ട്. മറിച്ചാണെങ്കില്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കും. 2004ല്‍ ഒരു പവന്റെ വില 4,440 രൂപ ആയിരുന്നിടത്തു നിന്നുമാണ് ഇന്ന് ഒരു ഗ്രാമിന് 4,460 രൂപയിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 16 വര്‍ഷത്തിനകം 700 ശതമാനം വില വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
follow us: PATHRAM ONINE