മന്ത്രിസഭ ഒന്നുമല്ല; എല്ലാം ശിവശങ്കരൻ തീരുമാനിക്കും; കെ ഫോൺ പദ്ധതി കരാർ നൽകിയത് 49% അധിക തുകയ്ക്ക്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ കരാർ സർക്കാർ ബെൽ കൺസോർഷ്യത്തിന് നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകയ്ക്ക് ആണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. 1028 കോടി രൂപയ്ക്ക് ടെൻഡർ വിളിച്ച പദ്ധതി 1531 കോടിക്ക് കരാർ നൽകിയത് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഇടപെട്ടാണ്. മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ കരാർ നടപടിയുമായി മുന്നോട്ട് പോകാൻ കെഎസ്ഐടിഐഎല്ലിന് ശിവശങ്കർ നിർദേശം നൽകിയതിന്‍റെ തെളിവ് ലഭിച്ചു.

പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ ഫോണിനായി 1028 കോടി രുപയ്ക്കാണ് ടെൻഡർ വിളിച്ചത്. പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങൾ 1548, 1729, 2853 കോടി രൂപ വീതം ക്വോട്ട് ചെയ്തു. ഇതിൽ 1548 കോടി പറഞ്ഞ ബെൽ കൺസോർഷ്യത്തിന് കരാർ നൽകാമെന്നു കാണിച്ച് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ പദ്ധതിയുടെ നോഡൽ ഏജൻസിയായ കെഎസ്ഐടിഐഎല്ലിന് കുറിപ്പയച്ചു.

പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കൺസോർഷ്യത്തിലെ കമ്പനികൾ പരിചയ സമ്പന്നരാണെന്നും ദീർഘകാലത്തേക്ക് സർക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും ശിവശങ്കർ ഇതിൽ വാദിക്കുന്നു. അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകി ഉത്തരവും ഇറക്കി. 7 വർഷത്തെ പ്രവർത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നു വാദിച്ചാലും ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമായി തുടരുന്നു.

കരാർ നേടിയ കൺസോർഷ്യത്തിന്റെ തലപ്പത്തുള്ള ബെൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. മറ്റൊരു കമ്പനി പ്രവാസി വ്യവസായി പി.എൻ.സി. മേനോൻ സ്ഥാപിച്ച എസ്ആർഐടി ആണ്. അവർ ഊരാളുങ്കലുമായി ചേർന്ന് യുഎൽസിസി, എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി സ്ഥാപിച്ചിട്ടുമുണ്ട്. എസ്ആർഐടിയുമായി പങ്കാളിത്തമുണ്ടെങ്കിലും കെ ഫോൺ പദ്ധതിയുമായി ബന്ധമില്ലെന്ന് ഊരാളുങ്കൽ അധികൃതർ പ്രതികരിച്ചു.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular