Tag: accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ 9 വയസ്സുകാരൻ കാറിടിച്ച് മരിച്ചു

തിരൂരങ്ങാടി: വിദ്യാർഥി വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടിയിലെ കൊട്ടേക്കാടൻ ഇബ്രാഹിം ബാദുഷ– മഹ്റൂഫ് എന്നിവരുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.10 ന് ആണ് അപകടം. റോഡിന് മറുപുറത്തുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ...

നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് ലോറി ഡ്രൈവര്‍, ലോഡിറക്കി വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി; ദുരൂഹത നീക്കാന്‍ പോലീസ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ലോറി ഡ്രൈവറെ പോലീസ് ചോദ്യംചെയ്യുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഈഞ്ചയ്ക്കലിൽനിന്ന് പിടികൂടിയ ലോറിയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രദീപിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയർന്നതിനാൽ എല്ലാവശങ്ങളും പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കെ.എൽ. 01 സി.കെ....

കാര്‍ 8 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു; അത്ഭുതകരമായ രക്ഷപെടല്‍

കോട്ടയം: നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നു 8 അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ ടിവി കണ്ടു കൊണ്ടിരുന്ന കുടുംബാംഗങ്ങളെ ഭീതിയിലാഴ്ത്തിയ അപകടത്തിൽ വീട്ടുകാരും കാർ ഓടിച്ചിരുന്നയാളും പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ...

ആശംസയറിയിക്കാന്‍ ഫോണില്‍ വിളിച്ചു; തേടിയെത്തിയത് മരണവാര്‍ത്ത

തൃശൂര്‍ : മധുസൂദനന്റെ പിറന്നാളായിരുന്നു ഇന്നലെ. 3 വയസ്സിനു മൂത്ത സഹോദരന്‍ സോമശേഖരന്റെ പിറന്നാളും ഇന്നലെ തന്നെ. അനുജനെ ആശംസയറിയിക്കാന്‍ സോമശേഖരന്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കുടുംബാംഗങ്ങള്‍ പലരും മാറിമാറി വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ആശംസകള്‍ എത്താത്ത ലോകത്തേക്കു മധുസൂദനനും ഭാര്യയും മകനും പോയിക്കഴിഞ്ഞിരുന്നുവെന്ന് അവര്‍...

ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

ഫറോക്ക്: ചേലേമ്പ്ര ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര...

ബാലഭാസ്‌കർ അപകടം: സ്വര്‍ണക്കേസ് പ്രതി 3 മണിക്കൂര്‍ അപകടസ്ഥലത്ത് ; ദുരൂഹം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതി. ഡിആര്‍ഐ (ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ...

അബോധാവസ്ഥയിലായ ഭർത്താവിനെ ബന്ധുക്കൾ കടത്തിക്കൊണ്ടു പോയെന്ന് ഭാര്യ

കിളിമാനൂർ: വാഹനാപകടത്തെ തുടർന്ന് അ​ബോധാവസ്ഥയിലായ ഭർത്താവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർതൃമാതാവും ബന്ധുക്കളും അജ്ഞാത കേന്ദ്രത്തിലേക്കു കടത്തിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി. ഇതു സംബന്ധിച്ച് മടവൂർ പുലിയൂർക്കോണം മാങ്കുഴി പ്രീതി ഭവനിൽ പ്രിയ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ചടയമംഗലം പൊലീസ്, കൊട്ടാരക്കര ഇൻസ്പെക്ടർ...

ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു

ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു.കണ്ണൂർ പെരുന്തോടിയിലെ കുരീക്കാട്ടുമറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ (27) ആണു മരിച്ചത്. 5 മാസം ഗർഭിണിയായിരുന്നു. ബസിന്റെ ചക്രം ദിവ്യയുടെ ശരീരത്തിൽ തട്ടിയാണ് നിന്നത്. ഇന്നലെ രാവിലെ 7ന് ആയിരുന്നു അപകടം....
Advertismentspot_img

Most Popular