Tag: accident

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന്...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം, നാലു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇടിച്ചുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവാനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ...

റാന്നിയില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി റാന്നി തിയ്യാടിക്കലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍...

കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി, അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികള്‍, ഒരാളുടെ നില ഗുരുതരം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന ഒഎന്‍ജിസി കപ്പലിന്റെ വെള്ളടാങ്കാണ് പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റാണ് തൊഴിലാളികള്‍ മരിച്ചത് എന്നാണ് വിവരം. പതിനൊന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്...

വീടിന് മുകളിലേക്ക് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു… രണ്ടു പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ വീടിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. പൈലറ്റടക്കം അഞ്ചു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. റെവലൂഷന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും...

തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി...

കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നിന്നുവെന്ന വാര്‍ത്ത, നടുക്കം ഉളവാക്കുന്നു, മലയാളികളെ ഇരുത്തിചിന്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍...

ബൈക്ക് യാത്രികരെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ നടി രഞ്ജിത, കാര്‍ പിന്തുടര്‍ന്ന് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍ (വീഡിയോ)

ബൈക്ക് യാത്രികരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ സിനിമാ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു നിലമംഗല റോഡിലാണ് സംഭവം.സ്വാമി നിത്യാനന്ദയുടെ പ്രധാന ശിഷ്യ കൂടിയായ രഞ്ജിത, കാറില്‍ ആശ്രമത്തിലേക്ക് പോകും വഴിയാണ് ബൈക്ക് യാത്രികരെ ഇടിച്ചിടുന്നത്. തുടര്‍ന്ന്...
Advertismentspot_img

Most Popular

G-8R01BE49R7