റോഡ് മുറിച്ചു കടക്കുന്നതിനിടെ 9 വയസ്സുകാരൻ കാറിടിച്ച് മരിച്ചു

തിരൂരങ്ങാടി: വിദ്യാർഥി വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടിയിലെ കൊട്ടേക്കാടൻ ഇബ്രാഹിം ബാദുഷ– മഹ്റൂഫ് എന്നിവരുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.10 ന് ആണ് അപകടം.

റോഡിന് മറുപുറത്തുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയ്ക്കൽ ഫാറൂഖ് ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്. കബറടക്കം പാലത്തിങ്ങൽ പള്ളിയിൽ. സഹോദരങ്ങൾ: മെഹ്സിൻ ബാദുഷ, അയ്സിൻ ബാദുഷ.

Similar Articles

Comments

Advertismentspot_img

Most Popular