Tag: abhimanyu crime

അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു ; കൊലയാളികളെ പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു. മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ...

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ല, കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ടീയ സ്വാതന്ത്ര്യമുണ്ടെന്നും, ഭരണഘടനാപരമായ...

അഭിമന്യു … നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്, വര്‍ഗീയത തുലയട്ടെ എന്ന് സി.കെ വിനീത്

കോഴിക്കോട്: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളതെന്നും നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നുവെന്നും സി.കെ വിനീത് പറഞ്ഞു. 'വര്‍ഗീയത തുലയട്ടെ'...

അഭിമാന്യുവിന്റെ കുടുംബത്തെ സി.പി എം ഏറ്റെടുക്കും,വട്ടവടയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ച് നല്‍കും; കോടിയേരി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐക്കാര്‍ കൊല്ലപ്പെടുത്തിയ ധീരരക്തസാക്ഷി അഭിമാന്യുവിന്റെ കുടുംബത്തെ സി.പി എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തിന്റെയും പ്രതീക്ഷയായിരുന്ന അഭിമന്യുവിനെയാണ് മതഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഒരു ചെറിയ മുറിയിലാണ് കുടുംബമാകെ ജീവിച്ചിരുന്നത്. ഇവര്‍ക്ക് വട്ടവടയില്‍തന്നെ...

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘം,പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവര്‍: കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചത്; എഫ്ഐആര്‍ പുറത്ത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘമെന്ന് എഫ്ഐആര്‍. ഇതില്‍ പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലനടത്തിയ ആളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കം...

‘നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ’… സംഘപരിവാറിന്റെ മുഖത്തുനോക്കി മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അഭിമന്യുവിന്റെ അച്ഛൻ പറഞ്ഞു

കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സഹായം നിരാകരിച്ച അഭിമന്യുവിന്റെ അച്ഛന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ്. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗ്ഗീയ വിഷവുമായി...

ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല; നമ്മള്‍ പണ്ടത്തെപോലെ തന്നെ, കൊന്നപ്പോള്‍ ഹിന്ദു നാമധാരിയെ തന്നെ കൊന്നുവല്ലേ..! എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ്

കൊച്ചി:എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ബി.കെ നിയാസ്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയാണ് നിയാസ് രംഗത്ത്...

അഭിമന്യു വധത്തിന്റെ പിന്നില്‍ തീവ്രവാദബന്ധം; എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല; ഇനി അവരുമായി ഒരു ബന്ധവുമില്ലന്നും പി.സി ജോര്‍ജ്

കോട്ടയം: എസ്.ഡി.പി.ഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ്. എല്ലാ രാഷ്ട്രീയക്കാരും എസ്.ഡി.പി.ഐ സഹായിച്ചിട്ടുണ്ടെന്നും താനും സഹായിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.' എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി അവരുമായി ഒരു...
Advertismentspot_img

Most Popular