Tag: abhimanyu crime
അഭിമന്യു കൊലക്കേസില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും,നേരിട്ട് പങ്കാളികളായ ഏഴ് പേര്‍ ഇപ്പോഴും ഒളിവില്‍
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. 16 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. നാളെ എറണാകുളം സിജെഎം കോടതിയിലാവും കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് എസിപി എസ്.സുരേഷ് കുമാര്‍ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഏഴ്...
അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്,സിനിമ നിര്‍മ്മിക്കുന്നത് വാട്ട്സ് ആപ്പ് കൂട്ടായ്മ
കൊച്ചി:എറണാകളും മഹാരാജാസ് കോളേജില്‍ ക്യാപസ് ഫ്രണ്ട പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആര്‍.എം.സി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. 'പദ്മവ്യൂഹത്തിലെ അഭിമന്യു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ...
അഭിമന്യു വധം: മുഖ്യപ്രതികളില്‍ ഒരാളായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍
കൊച്ചി: അഭിമന്യു വധത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമ വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് കൊലയാളി സംഘം മഹാരാജാസ് കോളേജിലേക്കെത്തിയത്.
കേസിലെ ഒന്നാം പ്രതിയും,...
അഭിമന്യൂവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍, കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയമെന്ന് കോടിയേരി
ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു.
എസ്എഫ്ഐയെ ഇല്ലായ്മ...
അഭിമന്യു വധത്തില്‍ അന്വേഷണം ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാക്കളിലേക്ക്, കൊല നടന്നതിന് ശേഷം പ്രതി വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു:കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞു
കൊച്ചി : എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം മഹാരാജാസ് ക്യാമ്പസിന് അകത്തേക്കും നീളുന്നു. ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാക്കളിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. സംഭവ ദിവസവും കൊല നടന്നതിന് ശേഷവും മുഖ്യപ്രതി മുഹമ്മദ് വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ്...
അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്ക്, അക്കാര്യം എം.എല്‍.എയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്: പി ടി തോമസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എംഎല്‍എ. കൊലപാതകത്തില്‍ സിപിഐഎമ്മും പങ്കാളിയാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഒരു എം.എല്‍.എയുടെ ഭാര്യ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം.
എറണാകുളം പോലൊരു സിറ്റിയില്‍...
അഭിമന്യു കൊലപാതകത്തിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍,16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തിയെന്ന് പ്രതിയുടെ മൊഴി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രിതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതും പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതെന്നുമാണ് പോലീസ് നിഗമനം. മുഹമ്മദ്...
അഭിമന്യു വധക്കേസ് : കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു
കൊച്ചി: അഭിമന്യു വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിട്ടയച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ്...