Tag: abhimanyu crime

ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച്, അഭിമന്യു കൊലക്കേസില്‍ ഒളിവിലായിരുന്ന 19 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 19 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്ന ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മാര്‍ച്ച് കേസുമായി ബന്ധപ്പെട്ട് നേരത്തെ...

കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി, അഭിമന്യുവിനെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ ന്യായീകരിച്ച് സി.ആര്‍ പരമേശ്വരന്‍

കൊച്ചി:എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ വിഷയത്തില്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തി എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍. ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പരമേശ്വരന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. 'ജനാധിപത്യ വിരുദ്ധതകൊണ്ട് കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി....

എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം, രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കോളെജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്, പുതിയതായി പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മഹാരാജാസ് കോളെജ് പ്രിന്‍സിപ്പലാണ് സസ്പെന്‍ഷന്‍...

രാഷ്ട്രീയം പറയുന്നത് മയപ്പെടുത്തിയിരിക്കുകയാണ്, അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ എത്തിയ വിവാദ പോസ്റ്റിന് വിശദീകരണവുമായി ചിന്താ ജെറോം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതാണെന്ന പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുവജനക്ഷേമ ബോര്‍ഡ് കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്താ ജെറോം. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകള്‍ സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്,അതുകൊണ്ടാണ് ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന്...

കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം,രണ്ട് പേരെ കൂടി കസ്റ്റഡിയില്‍:പിടിയിലായവരുടെ എണ്ണം അഞ്ചായി

കൊച്ചി: എസ്എഫ്‌ഐ ഇടുക്കി ജില്ലാ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ...

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ കൊലപാതകം: മുഖ്യപ്രതി അറബിക് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഒളിവില്‍, 15 പ്രതികളെന്ന് ദൃക്സാക്ഷി മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഒളിവില്‍. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന് ദൃക്സാക്ഷി മൊഴി നല്‍കി. അതേസമയം പ്രതികളെ...
Advertismentspot_img

Most Popular