Category: BREAKING NEWS
ശ്രീജീവിന്റെ കൊലപാതകികളായ പൊലിസുകാര്‍ക്കെതിരേ കണ്ടെത്തിയില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കും, ശ്രീജിത്തിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്ത്
കോട്ടയം: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ അന്ത്യത്തില്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലിസ് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ ഉത്തരവാദിയെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍...
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം കൂലി ഏഴില്‍ നിന്ന് പത്താക്കണമെന്ന് ആവശ്യം
പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ബസ് ഉടമകളുടെ ആഹ്വാനം. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്...
വിചാരണ നാളെ തുങ്ങാനിരിക്കെ ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതി ബിനുരാജിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് പ്രതി വീട്ടില്‍ കയറി കൊല നടത്തിയത്.
സ്വന്തം പെണ്‍കുഞ്ഞ് അപകടത്തില്‍ മരിച്ച...
തിരുവനന്തപുരം കാരക്കോണത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: കാരക്കോണം തോലടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തോലടി സതീഷ് കുമാറിനെ വെള്ളറ കലുങ്ക് നടയില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ് കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. കാരക്കോണം തോലടി സ്വദേശി...
ശ്രീജിത്തിന്റെ സമരത്തിനോടൊപ്പമാണ് എന്റെ മനസ്സെന്നും, അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യും:സര്‍ക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍
അനുജന്റെ മരണത്തിന് നീതി ലഭിക്കണമെന്നാവശ്യവുമായി രണ്ട് വര്‍ഷത്തിലധികമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.
പിണറായി വിജയന്റ...
സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ്, സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കുംവരെ സമരം ചെയ്യുമെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ശ്രീജിത്ത് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും എന്നാല്‍...
പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ ചെയ്യ്‌തെന്ന് സൂചന, ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി
ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം.
അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത്...
ജഡ്ജിമാരുടെ പ്രതിഷേധം, ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രതിഷേധത്തിന് ശേഷം കൊളീജിയത്തിലെ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ നിര്‍ണായക കേസുകളാണ് നിലവില്‍ ബെഞ്ചിന് മുന്‍പിലുള്ളത്. ഇവ പരിഗണിക്കുന്നതില്‍ നിന്നാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...