ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം കൂലി ഏഴില്‍ നിന്ന് പത്താക്കണമെന്ന് ആവശ്യം

പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ബസ് ഉടമകളുടെ ആഹ്വാനം. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം നടത്താന്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമായി നിശ്ചയിക്കുകയും മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കുക, 140 കിലോമീറ്റര് അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, അനധികൃത സമാന്തര സര്‍വീസുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസുകളുടെ വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കോഓഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. നികുതിയടക്കാതെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മൂന്നുവര്‍ഷത്തിന് മുമ്പാണ് അവസാനമായി മിനിമം കൂലി വര്‍ധിപ്പിച്ചത്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...