Category: BREAKING NEWS

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; എസ്.ഐ അടക്കം മൂന്നുപേര്‍ കൂടി പിടിയില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങാന്‍ സാധ്യത

ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....

നിങ്ങളുടെ പിന്തുണയോടെ ഞാന്‍ യാത്ര തുടരുകയാണ്… ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര,...

ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെടുത്തത്.. പൊലീസും പള്‍സര്‍ സുനിയും ഒത്തുകളി; പുതിയ അവകാശവാദങ്ങളുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രങ്ങള്‍ തമ്മില്‍ ക്രമക്കേടുണ്ടെന്ന് ദിലീപ്. ആദ്യത്തെ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നാണ് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ പുതിയ വാദം. കേസിലെ കുറ്റപത്രം...

ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നു, ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും...

റിപബ്ലിക് ടിവിയോട് ‘കടക്ക് പുറത്ത് എന്ന്’ ജിഗ്‌നേഷ് മേവാനി, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും

ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്‌നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ...

കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ 2020നകം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ 2020 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുപ്പുന്തറ-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-കോട്ടയം...

ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി, പകരം സബ്സിഡി തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും

ന്യൂഡല്‍ഹി: 700 കോടിയുടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.സബ്സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം...

Most Popular

G-8R01BE49R7