Category: BREAKING NEWS

കേരള ബജറ്റ് 2018 തത്സമയം…

തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണത്തിന്റെ തത്സമയ വിവരങ്ങള്‍ പത്രം ഓണ്‍ലൈനിലൂടെ.... 11:40 ബാലാമണിയമ്മയുടെ ‘നവകേരളം’ കവിത ചൊല്ലി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് പ്രസംഗം രണ്ടു മണിക്കൂർ നാൽപതു മിനിറ്റു നീണ്ടു. 11:34 വിദേശയാത്രകൾക്കു നിയന്ത്രണം. ഫോൺ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി. 11:33 സർക്കാർ പ്രവർത്തനങ്ങളിൽ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു...

സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു; ഇതിലൂടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം!

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, യുഡിഎഫ് സര്‍ക്കാര്‍ ഭൂനികുതി വര്‍ധിപ്പിച്ചത് എതിര്‍പ്പിനേത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട്; ലൈഫ് പാര്‍പ്പിട പദ്ധതിയ്ക്ക് 2500 കോടി

തിരുവനന്തപുരം: ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നൂറു ശതമാനം പാര്‍പ്പിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 2500കോടി വകയിരുത്തും. 4 ലക്ഷം രൂപയുടെ വീട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന...

കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്ക വേണ്ട.. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളു. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, കിഫ്ബി അക്ഷയനിധിയാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ധനസ്ഥിതി മോശം അവസ്ഥയില്‍: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി മോശ അവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന സര്‍ക്കാരി മൂന്നാമത്തെ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നു പറഞ്ഞ ധനമന്ത്രി വര്‍ധനവ് 14 ശതമാനം മാത്രമാണെന്നും നികുതി വരവിലൂടെ ലഭിച്ചത് 86,000 കോടി രൂപ മാത്രമാണെന്നും പറഞ്ഞു. പദ്ധതി...

നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആഞ്ഞടിച്ച ഓഖി, ജി.എസ്.ടി സമ്പദ്ഘടനയെ തകിടം മറിച്ചു: തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആഞ്ഞടിച്ച ഓഖിയായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് ധനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുറന്നടിച്ചത്. നോട്ട് നിരോധനംമൂലം രാജ്യത്തെ വ്യാപാരമേഖലയാകെ തകര്‍ന്നുവെന്ന് പറഞ്ഞ ധനമന്ത്രി, നോട്ട് നിരോധനത്തിനു പിന്നാലെ വന്ന ജിഎസ്ടി...

തീരദേശ മേഖലയ്ക്ക് ബജറ്റില്‍ 2000 കോടി

തിരുവനന്തപുരം: തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍...

ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഇന്ത്യയാകെ വീശിയടിക്കുന്ന വര്‍ഗീയതയ്‌ക്കെതിരെ കോട്ടതീര്‍ക്കാന്‍ കേരളത്തിന് ആകുന്നുവെന്നു പറഞ്ഞ ധനമന്ത്രി വികസന രംഗത്ത് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതിനിടയിലും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന്നാ ആകുന്നുണ്ടെന്നും...

Most Popular

G-8R01BE49R7