നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആഞ്ഞടിച്ച ഓഖി, ജി.എസ്.ടി സമ്പദ്ഘടനയെ തകിടം മറിച്ചു: തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആഞ്ഞടിച്ച ഓഖിയായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് ധനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുറന്നടിച്ചത്. നോട്ട് നിരോധനംമൂലം രാജ്യത്തെ വ്യാപാരമേഖലയാകെ തകര്‍ന്നുവെന്ന് പറഞ്ഞ ധനമന്ത്രി, നോട്ട് നിരോധനത്തിനു പിന്നാലെ വന്ന ജിഎസ്ടി സമ്പദ്ഘടനയെ തകിടം മറിച്ചെന്നും വ്യക്തമാക്കി.

SHARE