Category: BREAKING NEWS

ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു!! ആത്മഹത്യ വിഷാദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ജീവനൊടുക്കി. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

കേരളത്തെ പ്രതിസന്ധിയിലാക്കിയത് നോട്ട് നിരോധനം; സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെയില്‍ പറയുന്നത് ഇതൊക്കെ…

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതയാകുന്നതായി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ...

ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം അല്‍പസമയത്തിനകം ആരംഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ എത്തി. സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വ കവചം തീര്‍ക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. വളര്‍ച്ചയ്ക്ക് ഉതകുന്ന വ്യവസായങ്ങള്‍ക്ക് പരിഗണന നല്‍കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുത്തും. അതേസമയം...

ഡിജിറ്റല്‍ മുന്നേറ്റവുമായി റിലയന്‍സ് ജിയോ; 50 കോടി ജനതക്കായി സൗജന്യ നിരക്കില്‍ ജിയോ ഫോണും 49 രൂപ ഡാറ്റാ പായ്ക്കും

കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...

ബിനോയ് കോടിയേരിയുടെ വാര്‍ത്തയില്‍ അറബി മര്‍സൂഖിയുടെ ചിത്രം ചേര്‍ത്തതില്‍ മാപ്പ് പറഞ്ഞ് പ്രമുഖ മാധ്യമം

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ വാര്‍ത്തയില്‍ മര്‍സൂഖിയുടെ...

എക്സൈസ് തീരുവ കുറച്ചു, പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ പെട്രോളിയം ഉല്‍പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഫോണ്‍കെണി...

എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരായ പണം തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, പണം ഉടന്‍ തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പരാതിക്കാരന്‍

കൊല്ലം: ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ പണം തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പുശ്രമം ഊര്‍ജിതമായി. പണം ഉടന്‍ തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ മാവേലിക്കര കോടതിയെ അറിയിച്ചു. ജാസ് ടൂറിസത്തിന്റെ പാര്‍ടണറായ...

Most Popular

G-8R01BE49R7