കേരള ബജറ്റ് 2018 തത്സമയം…

തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണത്തിന്റെ തത്സമയ വിവരങ്ങള്‍ പത്രം ഓണ്‍ലൈനിലൂടെ….

11:40
ബാലാമണിയമ്മയുടെ ‘നവകേരളം’ കവിത ചൊല്ലി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് പ്രസംഗം രണ്ടു മണിക്കൂർ നാൽപതു മിനിറ്റു നീണ്ടു.

11:34
വിദേശയാത്രകൾക്കു നിയന്ത്രണം. ഫോൺ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി.

11:33
സർക്കാർ പ്രവർത്തനങ്ങളിൽ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുള്ള യാത്രാ ചെലവു കുറയ്ക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ധനമന്ത്രി. സർക്കാർ വകുപ്പുകൾ കാറുകളും മറ്റും വാങ്ങുന്നതിൽ നിയന്ത്രണം.

11:31
സേവനക്കൾക്കുള്ള ഫീസുകളിൽ അഞ്ചു ശതമാനം വർധന.

11:28
ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി.

11:27
ആധാരത്തിന്റെ പകർപ്പ് വാങ്ങുന്നതിനുള്ള ഫീസ് കൂട്ടി.പത്തു പേജിനു മുകളിൽ ഓരോ പേജിനും അ‍ഞ്ചു രൂപ വീതം ഫീസ്.

11:25
കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളിൽ നിന്ന് ഒഴിവാകാൻ ഏപ്രിൽ 30 ന് അകം അവസരം. ഇതിലൂടെ മൂന്നു കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. നികുതിയടച്ച് ക്രമപ്പെടുത്തിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും.

11:24
ഇന്ത്യൻ നിർമിത വിദേശമദ്യത്തിനുള്ള വിൽപ്പനനികുതിയിൽ വർധന. സർച്ചാർജുകൾ ഒഴിവാക്കിയതിനാൽ നികുതിവർധന നാമമാത്രം.

11:20
ജൂൺ വരെ സമർപ്പിച്ച വാറ്റ് റിട്ടേണിലെ സാങ്കേതിക പിഴവുകൾ വരുത്താൻ ഒരവസരം കൂടി നൽകും.
11:18
ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ 16 കോടി രൂപ വകയിരുത്തി.

11:17
ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തും.
11.15
സഹകരണബാങ്കുകൾ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വർഷം തുടങ്ങും

11:12
പ്രവാസിക്ഷേമത്തിന് 80 കോടി രൂപ വകയിരുത്തി.

11:08
പുന്നപ്ര–വയലാർ സ്മാരകത്തിന് 10 കോടി രൂപ

11:07
എകെജിയുടെ ജന്മഗ്രാമമായ പെരളശേരിയിൽ സ്മാരകം നിർമിക്കുന്നതിന് 10 കോടി. എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക്.

11.05
കലാസാംസ്കാരിക മേഖലയ്ക്ക് 144 കോടി രൂപ വകയിരുത്തി.

11:02
ജല അതോറിറ്റിയെ ആധുനികവൽക്കരിക്കും. പുനഃസംഘടന നടപ്പാക്കും. റോബട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ നടപ്പാക്കും.

10:58
ഗെയിൽ പൈപ്പ്‌ലൈൻ കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സിറ്റി ഗ്യാസ് മാതൃകയിൽ ഗ്യാസ് വിതരണം ഏർപ്പെടുത്തും.
10: 54
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. 2018–19 ല്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തി.

10:52
ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

10:51
കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ലെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി.

10:48
വൈറ്റില പോലെ കോഴിക്കോട്ടു മൊബിലിറ്റി ഹബ് നടപ്പാക്കും.

10:47
റോഡ് പാലം പദ്ധതികള്‍ക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അ!ഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയും.

10:44
കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം വരും.

10:42
കെഎസ്ഡിപിക്കു അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും.

10:38
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന് 80 കോടി രൂപ.

10:37
കാന്‍സര്‍ മരുന്നു ഫാക്ടറിക്ക് 20 കോടി

10:34
കെഎസ്ഡിപി ഈ സാമ്പത്തികവര്‍ഷം ലാഭം നേടുമെന്ന് ധനമന്ത്രി.

10:31
സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഓഹരികളില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും.

10:30
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി. പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം മൂന്നു കോടി മരങ്ങള്‍ നടും. വരട്ടാര്‍ പാലത്തിന് അന്തരിച്ച എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ പേരു നല്‍കും.

10:27
ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണിത്.

10:10
സ്ത്രീസുരക്ഷയ്ക്കായി 50 കോടി.2018–19 അയൽക്കൂട്ട വർഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്ക്

10:08
സ്ത്രീകൾക്കായുള്ള പദ്ധതികൾക്കായി 1267 കോടി. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ.

10:01
അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകൾക്കായി മൂന്നു കോടി രൂപ. നിർഭയവീടുകൾക്ക് 5 കോടി. എല്ലാ ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് 25 കോടി.
10:00
വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.

9:59
സ്പെഷൽ, ബഡ്സ് സ്കൂൾ നവീകരണത്തിന് 43 കോടി രൂപ.

9:58
എൻഡോസൾഫാൻ പാക്കേജ് പൂർണമായും നടപ്പാക്കും. ഇതിന് 50 കോടി രൂപ.

9:55
1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കർ ഭൂമി, കാർ എന്നിവയുള്ളവരെ ക്ഷേമപെൻഷനുകളിൽ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളിൽപ്പെട്ട് പുറത്താകുന്നവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കും.

9:54
സാമൂഹികക്ഷേമ പെൻഷനിൽ അനർഹരെ കണ്ടെത്താൻ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നൽകുന്നവർക്കൊപ്പം താമസിക്കുന്നവർക്ക് ക്ഷേമപെൻഷൻ നൽകില്ല. മാർച്ച് മാസത്തിനകം അനർഹർ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി. തുടർന്ന് ഇത് പരിശോധിക്കാൻ സർവേ നടത്തും.
9:51
കംപ്യൂട്ടർ ലാബുകൾക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയർത്താൻ 35 കോടി. 500 ൽ അധികം കുട്ടികളുള്ള സ്കൂളുകളുടെ നവീകരണത്തിന് ഒരു കോടി.

9:46
സ്കൂളുകളുടെ ഡിജിറ്റലൈസേഷൻ ഉടൻ പൂർത്തീകരിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി 33 കോടി.

9:44
കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങൾ കേരളത്തിനു തിരിച്ചടി. ആർഎസ്ബിവൈ ഉപയോക്താക്കളിൽ പലരും ഇതോടെ ഇൻഷുറൻസിൽ നിന്ന് പുറത്താകുമെന്നും ധനമന്ത്രി.

9:43
എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികിൽസാ വിഭാഗം ഉറപ്പാക്കും.

9:42
എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം ഏർപ്പെടുത്തും. മാനസികാരോഗ്യത്തിന് 17 കോടി.

9:41
മലബാർ കാൻസർ സെനററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തും.

9:40
ലൈഫ് പാർപ്പിടപദ്ധതിക്കു 2500 കോടി രൂപ വകയിരുത്തി
9:35
സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കും.

9:33
രാജ്യത്ത് പുതിയതായി 600 റെയില്‍വേ സ്റ്റേഷനുകള്‍

9:29
ആരോഗ്യ-വിദ്യാഭ്യാസ സെസ് കൂട്ടി

9:27
കശുവണ്ടി ഇറക്കുമതി തീരുവ കുറച്ചു. അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായാണ് തീരുവ കുറച്ചത്

9:21
മൊബൈല്‍ ഫോണ്‍ കസ്റ്റംസ് തീരുവ കൂട്ടി

9:20
ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി

9:10
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 ആക്കി

9:03
ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല

9:02
ആധായനികുത വരുമാനം 90,000 കോടിയായി വര്‍ധിച്ചു

9:00
201819 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനമാക്കും

8:35
ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി.

8:04
വളര്‍ച്ചയ്ക്കുതകുന്ന പുതിയ വ്യവസായങ്ങള്‍ക്കു പരിഗണന നല്‍കുമെന്നും ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.

8:01
സംസ്ഥാന ബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയായിരിക്കുമെന്നു മന്ത്രി തോമസ് ഐസക്. മലയാളികള്‍ക്കു സമ്പൂര്‍ണ സാമൂഹികസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്കു ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും.

7:56
വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സാധ്യത.

7:50
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് സൂചന

7:01
കടുത്ത സാമ്പത്തിക അച്ചടക്ക നയങ്ങളും സാമൂഹിക സുരക്ഷയ്ക്കു ഊന്നലും പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം.

Similar Articles

Comments

Advertismentspot_img

Most Popular