Category: NEWS

അറ്റാഷെയെ ചോദ്യംചെയ്‌തേ പറ്റൂവെന്ന് എന്‍.ഐ.എ , ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യു.എ.ഇയില്‍നിന്ന് കൊച്ചിയില്‍ എത്തിക്കണം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാന്‍ യു.എ.ഇ. സര്‍ക്കാരിന്റെ അനുമതി തേടണമെന്ന് എന്‍.ഐ.എ. വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യു.എ.ഇയില്‍നിന്ന് എത്തിക്കണം. അറ്റാഷെ റഷീദ് ഖാമിസ് അലിമുസാഖിരി അല്‍ അഷ്മിയെ ചോദ്യംചെയ്യുകയോ അദ്ദേഹത്തില്‍നിന്നു വിവരം ശേഖരിക്കുകയോ...

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ ഒരു മാഡം കൂടി എന്‍.ഐ.എ. തെരയുന്നു, ബ്യൂട്ടിപാര്‍ലര്‍ ഉടമ ഒളിവില്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ''മാഡം'' കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ് ഇവര്‍ ഒളിവില്‍പോയി. നഗരഹൃദയത്തിലെ ഇന്റര്‍നാഷണല്‍ യൂണിസെക്സ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീക്ക് സ്വര്‍ണക്കടത്തിലെ വമ്പന്മാരുമായി...

15 കോടിയുടെ ഇടപാടില്‍ സംശയം: റിയയെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍; റിയയുടെ സഹോദരനെയും മാനേജരെയും ചോദ്യചെയ്തു

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ കാമുകി റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെ മുംബൈ ഓഫീസില്‍ വെവ്വേറെ...

കരിപ്പൂര്‍ വിമാനാപകടത്തേത്തുടര്‍ന്ന് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ഹംസയെ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തേത്തുടര്‍ന്ന് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട മലപ്പുറം സ്വദേശിയെ കണ്ടെത്തി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ആശുപത്രിയില്‍ സിറാജ് എന്ന പേരിലാണ് ചികിത്സയിലുള്ളത്. ഇതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം. നേരത്തെ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍...

വിമാനാപകടം; മരണപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

കരിപ്പൂർ വിമാനാപകടത്തില്‍ മരണപ്പെട്ടവർക്ക് അനുശോചനുമായി ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, കമൽഹാസനുമടക്കുള്ളവർ. പൈലറ്റ് ഡി.വി. സാഠെ, കോ–പൈലറ്റ് അഖിലേഷ് ഉൾപ്പടെ 19 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവനും കൈയ്യിൽ പൊതിഞ്ഞ് വിമാനത്തിലേറിയവർ ഉറ്റവരെയും ഉടയവരെയും കാണാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു...

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു, അവനാന നിമിഷം സംഭവിച്ചതെന്ത്?

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ (ഡിഎഫ്ഡിആർ) കണ്ടെത്തിയതോടെ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് വിദഗ്ധർക്ക് കണ്ടെത്താനാകും. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ) വീണ്ടെടുക്കുന്നതിനായി ഫ്ലോർബോർഡ് മുറിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ്...

കേന്ദ്ര വ്യോമയാന മന്ത്രിയും കരിപ്പൂരിലേക്ക്, എയര്‍പോര്‍ട്ട് അതോറിറ്റി ദുരിതാശ്വാസ സംഘത്തെ അയച്ചു

ന്യൂഡൽഹി: വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാുപ്രവർത്തനം ദുഷ്കരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചതായാണ് വിവരം. 127 പേർ പരിക്കുകളെ തുടർന്ന് ആശുപത്രികളിലുണ്ട്. മറ്റുള്ളവരെ ഡിസ്ചാർജ്...

കോവിഡ് വായുവിലൂടെ പകരുമോ? സി.എസ്.ഐ.ആര്‍. ഗവേഷണം…

കോവിഡ് 19 വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ. (കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഗവേഷണം തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും മറ്റും ഈരീതിയിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള ആശുപത്രികളിലെ വരാന്തകൾ, വിശ്രമമുറികൾ, തീവ്രപരിചരണ വാർഡുകൾ എന്നിവിടങ്ങളിലെ അന്തരീക്ഷ വായു...

Most Popular