കരിപ്പൂര്‍ വിമാനാപകടത്തേത്തുടര്‍ന്ന് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ഹംസയെ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തേത്തുടര്‍ന്ന് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട മലപ്പുറം സ്വദേശിയെ കണ്ടെത്തി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ആശുപത്രിയില്‍ സിറാജ് എന്ന പേരിലാണ് ചികിത്സയിലുള്ളത്. ഇതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം.

നേരത്തെ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഹംസയുടെ പേരുണ്ടായിരുന്നുവെന്നും എന്നാല്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7