കോവിഡ് വായുവിലൂടെ പകരുമോ? സി.എസ്.ഐ.ആര്‍. ഗവേഷണം…

കോവിഡ് 19 വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ. (കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഗവേഷണം തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും മറ്റും ഈരീതിയിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള ആശുപത്രികളിലെ വരാന്തകൾ, വിശ്രമമുറികൾ, തീവ്രപരിചരണ വാർഡുകൾ എന്നിവിടങ്ങളിലെ അന്തരീക്ഷ വായു ശേഖരിച്ചാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നതെന്ന് സി.എസ്.ഐ.ആർ. ഡയറക്ടർ ഡോ. ശേഖർ മാണ്ഡെ പറഞ്ഞു.

കോവിഡ് വൈറസ് വായുവിലൂടെ പകരുന്നതിന്റെ തെളിവുകളെക്കുറിച്ച് 32 രാജ്യങ്ങളിൽനിന്നുള്ള 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനായ ഡബ്ല്യു.എച്ച്.ഒ.യ്ക്ക് കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണ് സി.എസ്.ഐ.ആർ. ഇതേക്കുറിച്ചുള്ള ഗവേഷണം നടത്താൻ തീരുമാനിച്ചത്.

തുമ്മൽ, ചുമ എന്നിവയിലൂടെ കോവിഡ് വൈറസ് പുറന്തള്ളപ്പെടുമ്പോൾ മാത്രമാണ് വായുവിലൂടെ പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ. ഇതേക്കുറിച്ചുള്ള മാർഗനിർദേശങ്ങളിൽ പറഞ്ഞിരുന്നത്. ഇതിന്റെ ചെറിയ കണികകൾ വായുവിൽ ഒളിഞ്ഞിരുന്ന് രോഗവ്യാപനം നടത്തുന്നുണ്ടെന്നാണ് 32 രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയത്.

ഈ കത്തിൽ പങ്കില്ലെങ്കിലും സി.എസ്.ഐ.ആർ.ന്റെ വെബ്സൈറ്റിൽ ഇത് ഇട്ടിരുന്നെന്നും ഡോ. ശേഖർ മാണ്ഡെ പറഞ്ഞു. ഇത്തരത്തിൽ വായുവിലൂടെ രോഗവ്യാപനം നടക്കാനുള്ള സാധ്യത തള്ളിക്കളയുന്നതിന് മുൻപ് അതേക്കുറിച്ചുള്ള ഒരു ഗവേഷണം അത്യാവശ്യമാണ്.

സി.എസ്.ഐ.ആർ. ന്റെ കീഴിലുള്ള ചാണ്ഡീഗഢിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി, ഹൈദരബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്കുലർ ബയോളജി എന്നീ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ഗവേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7