Category: NEWS

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. കുംഭകോണവുമായി...

സംസ്ഥാനത്ത് നികുതി അടക്കാതെ ഓടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങള്‍; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....

ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാട് ഇച്ഛിക്കുന്നത്, ഇത് സംഭവിക്കണം: രജനീകാന്ത്

ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാടിന് ആവശ്യമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. സ്വതന്ത്രസമരകാലം മുതല്‍ പല പ്രക്ഷോഭങ്ങളുടെയും മുന്‍പന്തിയില്‍ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് വീണ്ടുമൊരു സാഹചര്യം സംജാതമായിരിക്കുന്നു....

ഇനിമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടത് ബോണ്ടുകള്‍ വഴി, രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്റെ രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു തെരഞ്ഞെടുപ്പു ബോണ്ട് പ്രത്യേകതകളും രൂപരേഖയും വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകള്‍. തെരഞ്ഞെടുപ്പു ബോണ്ടുകളില്‍ സംഭാവന...

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറുന്നു

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറും. കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ്...

മഹാരാഷ്ട്രയില്‍ ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം പടരുന്നു,ബുധനാഴ്ച ബന്ദ്

മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ സാമുദായിക സംഘര്‍ഷം പടരുന്നു. ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നു നൂറിലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.സ്‌കൂളുകളും കോളജുകളും അടച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയിലെ...

Most Popular

G-8R01BE49R7