Category: NEWS

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസ് ചാനലിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കി. ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയ്ക്ക് പത്മഭൂഷണ്‍, ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി. മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ ലഭിച്ചു. വിതുര...

കള്ളിനെ മദ്യമായിട്ട് കൂട്ടരുരത്,അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കള്ളുഷാപ്പുകളുടെ ദൂരപരിധി പ്രശ്‌നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു. കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് ഫെബ്രുവരി...

കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്, ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുകയാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടിയിലെ അംഗങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ചില മാദ്ധ്യമങ്ങള്‍...

ആ ആറു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി, ക്രിസ്മസ് പുതുവത്സര ബമ്പറടിച്ചത് കിളിമാനൂര്‍ സ്വദേശി രത്‌നാകരന്‍ പിള്ളയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണ്, പിന്നില്‍ വന്‍ ഗൂഡാലോചന: ആരോപണവുമായി സിപിഎം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണെന്ന് സിപിഎം. ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയാണ് നടന്നതെന്നും സിപിഎം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടി ഇക്കാര്യം വിശദീകരിച്ചത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മിനെ വേട്ടയാടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണുള്ളത്. ബിനോയി...

ആദ്യം അവര്‍ മുസ്ലീങ്ങളെ കൊന്നു,പിന്നെ ദളിതരെ, ഇപ്പോഴിതാ കുട്ടികള്‍ക്കുനേരെയും: വീടുകളിലേക്ക് അതിക്രമിച്ച് കയറുകയാണ് ഇനിയും മിണ്ടാതിരിക്കരുത് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: പദ്മാവത് സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ കുട്ടികള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ആദ്യം മുസ്ലീങ്ങളെ കൊലപ്പെടുത്തിയ അവര്‍ പിന്നീട് ദളിതരെ അഗ്നിക്കിരയാക്കി. ഇപ്പോഴിതാ അവര്‍ കുട്ടികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടിരിക്കുന്നു. വീടുകളില്‍...

കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം, കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്‌;പരിഹാസവുമായി അഡ്വ.ജയശങ്കര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ മേല്‍ ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസിനെ കുറിച്ച് കുറിക്കുകൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയങ്കര്‍. കോടിയേരിയെയും മകനെയും ഗാന്ധിജിയോടും മകനോടും ഉപമിച്ചാണ് ജയശങ്കര്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. അഡ്വ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ; മഹാത്മാ ഗാന്ധിയുടെ മൂത്തമകന്‍...

Most Popular

G-8R01BE49R7