ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണ്, പിന്നില്‍ വന്‍ ഗൂഡാലോചന: ആരോപണവുമായി സിപിഎം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത വ്യാജമാണെന്ന് സിപിഎം. ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയാണ് നടന്നതെന്നും സിപിഎം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടി ഇക്കാര്യം വിശദീകരിച്ചത്.

വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മിനെ വേട്ടയാടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണുള്ളത്. ബിനോയി കോടിയേരിക്കെതിരേയും അതിന്റെ മറവില്‍ സിപിഎമ്മിനും കോടിയേരിക്കുമെതിരേയും നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നു.

ബിനോയ് കോടിയേരിക്കെതിരേ കേസില്ലെന്ന് ദുബായ് പോലീസ് അറിയിച്ചതിനു പിന്നാലെയാണ് ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി പാര്‍ട്ടി രംഗത്തെത്തിയത്. വ്യാഴാഴ്ചത്തെ തീയതിയിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. നിലവില്‍ ബിനോയിക്കെതിരേ കേസില്ലെന്ന് ദുബായ് പോലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular