പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയ്ക്ക് പത്മഭൂഷണ്‍, ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ ലഭിച്ചു.

വിതുര സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ (നാട്ടുവൈദ്യം), എം.ആര്‍.രാജഗോപാല്‍ (സാന്ത്വന ചികിത്സ) എന്നിവര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ് അശോകചക്രയ്ക്കും മേജര്‍ വിജയാന്ത് ബിസ്ത് കീര്‍ത്തിചക്രയ്ക്കും അര്‍ഹരായി. 14 പേര്‍ക്കാണ് ശൗര്യചക്ര പുരസ്‌കാരങ്ങള്‍.

പദ്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍

രാജഗോപാലന്‍ വാസുദേവന്‍ ശാസ്ത്രം സാങ്കേതികം
സുഭാഷിണി മിസ്ട്രി സാമൂഹ്യസേവനം
വിജയലക്ഷ്മി നവനീത കൃഷ്ണന്‍ സാഹിത്യം, വിദ്യാഭ്യാസം
സുലഗട്ടി നരസമ്മ വൈദ്യശാസ്ത്രം
യെഷി ധോഡെന്‍ വൈദ്യശാസ്ത്രം
അരവിന്ദ് ഗുപ്ത സാഹിത്യം
ഭജ്ജു ശ്യാം- കല
സുധാംശു ബിശ്വാസ് സാമൂഹ്യസേവനം
മുരളീകാന്ത് പെട്കര്‍ സ്പോര്‍ട്സ്
റാണി, അഭയ് ബാംങ് വൈദ്യശാസ്ത്രം
ലെന്റിന അവോ താക്കര്‍ സാമൂഹ്യസേവനം
റോമുലസ് വിറ്റാകര്‍ വൈല്‍ഡ്ലൈഫ്
സംപാത് രാംടെക് സാമൂഹ്യസേവനം
സാന്തുക് റുവിറ്റ് വൈദ്യശാസ്ത്രം

Similar Articles

Comments

Advertismentspot_img

Most Popular