Category: NEWS

ഓഖി ദുരിന്തം: അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മഞ്ജുവാര്യര്‍

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന്...

ഡോക്റ്റര്‍മാര്‍ സമരത്തില്‍; ഒപി ബഹിഷ്‌കരണം ഒരുമണിക്കൂര്‍; മെഡിക്കല്‍ ബന്ദ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി

കൊച്ചി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ചൊവ്വാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അടിയന്തര ചികിത്സാവിഭാഗം മാത്രമേ ഈ സമയത്ത് പ്രവര്‍ത്തിക്കൂ. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു....

പാര്‍വതി ആണുങ്ങളുടെ ചന്തിയില്‍ അടിക്കുന്നതിന് കുഴപ്പമില്ലേ..? പാര്‍വതിക്ക് കിടിലന്‍ മറുപടി; പൊതുസ്ഥലത്ത് മദ്യപിപ്പിക്കുന്നതും തിരിച്ചടിയായി

തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...

ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ്, ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബിരുദാനന്തരബിരുദം കഴിഞ്ഞ് നിര്‍ബന്ധിത സേവനം എന്നത് ആറ്...

25 കോടിയുടെ കൊക്കെയ്‌നുമായി കൊച്ചിയില്‍ യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മസ്‌കത്തില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ്...

ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി പാകിസ്താന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാനരന്‍ ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്....

ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം,കര്‍ശന നടപടിയുണ്ടാവുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശനട നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.പരാതിക്കാര്‍ ആര്‍ക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കസബ എസ്.ഐയെ...

മേഘാലയയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, നാല് എംഎല്‍എമാര്‍കൂടി ബിജെപിയിലേക്ക്

ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.മുന്‍ കാബിനറ്റി മന്ത്രി കൂടിയായ എ എല്‍ ഹെക്കാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ്...

Most Popular