പാര്‍വതി ആണുങ്ങളുടെ ചന്തിയില്‍ അടിക്കുന്നതിന് കുഴപ്പമില്ലേ..? പാര്‍വതിക്ക് കിടിലന്‍ മറുപടി; പൊതുസ്ഥലത്ത് മദ്യപിപ്പിക്കുന്നതും തിരിച്ചടിയായി

തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധതയാകും. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേയെന്നും പ്രതാപ് പോത്തന്‍ ചോദിച്ചു. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ..! എന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പരിഭവിച്ചു.

ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി തനി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ കുറിപ്പ്. ഇതിന് കാരണമെന്താണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ ആംഗലേയം ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിനാലാണ് മലയാളത്തിലെ പോസ്‌റ്റെന്നും പ്രതാപ് പോത്തന്റെ കിടിലന്‍ മറുപടി. പബ്ലിക്കായി ഒരു യുവതി യുവാവിനെ മദ്യപിപ്പിക്കുന്നു. ഇതില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദ്യമുയരുന്നുണ്ട്…
മൈസ്‌റ്റോറിയിലെ ആദ്യ സോങ് ഇന്നലെയാണ് പുറത്തുവിട്ടത്. നല്ല രീതിയില്‍ ഒരുക്കിയിരിക്കുന്ന പാട്ടിന് ഇതിനകം 54,000 ഡിസ് ലൈക്കും 12,000 ലൈക്കും മാത്രമേ കിട്ടിയിട്ടുള്ളൂ.

എന്ന് നിന്റെ മൊയ്തീനുശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് രോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി. പാര്‍വതി പൃഥ്വിക്കൊപ്പം നൃത്തം ചെയ്യുന്ന പാട്ട് ഈണത്തിലും ചിത്രീകരണത്തിലും വേറിട്ട് നില്‍ക്കുന്നു. ചിത്രത്തില്‍ ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഷാന്‍ റഹ്മാനും. ചിത്രം ഉടന്‍ റിലീസിനെത്തും.

Similar Articles

Comments

Advertismentspot_img

Most Popular