ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി പാകിസ്താന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാനരന്‍ ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നില്‍ കണ്ടാണ് പാകിസ്താന്റെ നടപടി. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചു.

വിവിധ പ്രവിശ്യ, ഫെഡറല്‍ സര്‍ക്കാരുകള്‍ക്ക് രഹസ്യ ഉത്തരവ് കൈമാറിയതായി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2017 ഡിസംബര്‍ 19നാണ് ഉത്തരവ് തയാറാക്കിയത്. യുഎസ് ഒരുകോടി ഡോളര്‍ തലയ്ക്കു വിലയിട്ടിരിക്കുന്ന ഭീകരനാണ് സയീദ്. ഭീകരതയുള്ള വളക്കൂറുള്ള മണ്ണായി പാകിസ്താന്‍ മാറുന്നതിനെ യുഎസ് നിരന്തരമായി വിമര്‍ശിക്കാറുണ്ട്. നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സാമ്പത്തിക സഹായം നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു.

ആദ്യമായാണ് പാകിസ്താന്‍ സയീദിന്റെ ഭീകരശൃംഖലയ്‌ക്കെതിരെ ഇത്രയും വിപുലമായ നടപടിയെടുക്കുന്നത്. സയീദിന്റെ ജമാ അത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയ്ക്കുമാത്രം 50,000 സന്നദ്ധ പ്രവര്‍ത്തകരും നൂറു കണക്കിന് ശമ്പളക്കാരുമുണ്ട്. ഈ ഭീകര സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരില്‍ അവലോകനത്തിനായി യുഎന്‍ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കും. തൃപ്തികരമല്ലെങ്കില്‍ കടുത്ത ഉപരോധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതു മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാരിന്റെ നീക്കം.

സയീദിനെതിരെ സാമ്പത്തിക നടപടി എടുക്കുന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉത്തരവിലില്ല എന്നാണറിയുന്നത്. 200 ഏക്കറില്‍ പരന്നുകിടക്കുന്ന ജെയുഡി ആസ്ഥാനമായ മര്‍ക്കസ് ഇ തയിബ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സയീദിനെതിരായ സര്‍ക്കാര്‍ നീക്കം പാക്ക് പട്ടാളത്തിന് സ്വീകാര്യമാവാനിടയില്ല. പട്ടാളം എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയണം. സയീദിന്റെ പ്രതികരണവും വന്നിട്ടില്ല.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...