മേഘാലയയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, നാല് എംഎല്‍എമാര്‍കൂടി ബിജെപിയിലേക്ക്

ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.മുന്‍ കാബിനറ്റി മന്ത്രി കൂടിയായ എ എല്‍ ഹെക്കാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിന്റെ അഞ്ചു പേര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ നിയമസഭയില്‍നിന്നു രാജിവച്ചത്.

ഇവരെല്ലാം എന്‍ഡിഎ സഖ്യത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാനാണ് നീക്കം നടത്തുന്നത്. മാര്‍ച്ചിലാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മേഘാലയ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ബിജെപി

Similar Articles

Comments

Advertismentspot_img

Most Popular