Category: NEWS

ശബരിമല യുവതീപ്രവശം പുന:പരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ പരിഗണിക്കും. വൈകിട്ട് മൂന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കില്ല. ജഡ്ജിമാരുടെ ചേംബറില്‍ വച്ചായിരിക്കും ഹര്‍ജികളിന്മേല്‍ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ...

തോമസ് ചാണ്ടിക്ക് തിരിച്ചടി: കളക്ടര്‍ അനുപമയുടെ ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന ഉത്തരവ് ശരിവച്ച് സര്‍ക്കാര്‍. ലേക് പാലസ് റിസോര്‍ട്ടിന് മുമ്പില്‍ നിലം നികത്തി അനധികൃതമായി നിര്‍മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ചു നീക്കണമെന്ന മുന്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവാണ് സര്‍ക്കാര്‍ ശരിവച്ചത്....

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇസ്‌ലാം, ക്രിസ്ത്യന്‍ മതക്കാരും അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹര്‍ജിയില്‍ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേര്‍ക്കണമെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമുണ്ടെന്നും സര്‍ക്കാര്‍...

കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വീകരിച്ചു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കത്തു കൈമാറിയെന്ന് ചെയര്‍മാന്‍ അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് ഇന്നലെയാണ് അദീബ്...

റഫാല്‍ വിമാനങ്ങളുടെ വിലവിവരം കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രീം കോടതിക്കു കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 10 ദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ വിലവിവരം മാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ കാര്യങ്ങള്‍ രാജ്യസുരക്ഷയുടെ പരിധിയില്‍ വരുന്നതാണെന്നാണു സര്‍ക്കാരിന്റെ വാദം. ഇടപാടിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ദാസോ, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ കേന്ദ്രത്തിനു...

കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ്;അബുദാബിയിലേക്കു പോകാനിരുന്ന യാത്രക്കാരന്റ യാത്ര മുടങ്ങി

കൊച്ചി: കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പുമായി യാത്ര ചെയ്തയാളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ്...

പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ പമ്പാ തീരത്തിന്റെയും നിലയ്ക്കലിന്റെ സ്ഥിതി പരിതാപകരം. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല....

ശബരിമല ആചാരങ്ങളില്‍ ഇടപെടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല ആചാരങ്ങളില്‍ ഇടപെടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍. സുരക്ഷാ കാര്യങ്ങളില്‍ മാത്രമെ ഇടപെടുകയുള്ളു. ശബരിമലയില്‍ എത്തുന്ന യഥാര്‍ഥ ഭക്തരെ തടയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, ശബരിമല കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍...

Most Popular