Category: NEWS

ഡിവൈ.എസ്.പി. ഹരികുമാറിന്റൈ ആത്മഹത്യ: സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു,ദൈവത്തിന്റെ വിധി നടപ്പായെന്ന് വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലപാത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈ.എസ്.പി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു ഹരികുമാറിന്റെ...

ശബരിമല യുവതീപ്രവേശനം: റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനുശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ. അതേസമയം, റിട്ട് എന്നായിരിക്കും പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശബരിമല സംരക്ഷണ ഫോറത്തിന്റെ...

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകം: ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്....

ബി.ജെ.പി. അപകടകാരി തന്നെയെന്ന് രജനികാന്ത്

ചെന്നൈ: ബി.ജെ.പി.യെ അപകടകാരിയായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കരുതുന്നുണ്ടെങ്കില്‍ അതു സത്യമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പി.ക്കെതിരേ പ്രതികരിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതുകൊണ്ടുതന്നെയായിരിക്കും പ്രതിപക്ഷകക്ഷികള്‍ ബി.ജെ.പിക്കെതിരേ വിശാലസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിച്ച രജനീകാന്ത്...

ശബരിമല യുവതീപ്രവേശനം; 49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: മണ്ഡലകാലതീര്‍ഥാടനത്തിന് വെള്ളിയാഴ്ച നടതുറക്കാനിരിക്കേ ശബരിമല യുവതീപ്രവേശന വിധിക്കെതിരേ സമര്‍പ്പിച്ച 49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. വൈകീട്ട് മൂന്നിന് സുപ്രീംകോടതി ജഡ്ജിയുടെ ചേംബറില്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹര്‍ജികള്‍...

ഡിവൈഎസ്പി യുവാവിനെ മന:പൂര്‍വ്വം കൊലപ്പെടുത്തിയത്: വാഹനം വരുന്നതു കണ്ടുകൊണ്ട് തന്നെ സനലിനെ വാഹനത്തിനുമുന്നിലേയ്ക്ക് എടുത്ത് എറിയുകയായിരുന്നുവെന്ന് സാക്ഷിമൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്നെന്ന കേസില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ കൃത്യം നടത്തിയത് മനപ്പൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. ഡിവൈ.എസ്.പി. ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമൊണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സനലിനെ ഡിവൈ.എസ്.പി. മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണ്. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച്...

96 ന്റെ നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96ന്റെ നിര്‍മ്മാതാവിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്. ചിത്രത്തില്‍ അഭിനയിച്ചതിന് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ്കാര്‍ നല്‍കിയത്. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്ബളം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

ആര്‍ത്തവം അശുദ്ധിയാണോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീ; വൃന്ദകാരാട്ട്

ന്യൂഡല്‍ഹി: ആര്‍ത്തവം അശുദ്ധിയാണോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആര്‍ത്തവ കാലത്തുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്നും വൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍...

Most Popular