റഫാല്‍ വിമാനങ്ങളുടെ വിലവിവരം കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രീം കോടതിക്കു കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 10 ദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ വിലവിവരം മാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ കാര്യങ്ങള്‍ രാജ്യസുരക്ഷയുടെ പരിധിയില്‍ വരുന്നതാണെന്നാണു സര്‍ക്കാരിന്റെ വാദം. ഇടപാടിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ദാസോ, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ കേന്ദ്രത്തിനു പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 36 റഫാല്‍ ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ചു കേന്ദ്രം ഹര്‍ജിക്കാര്‍ക്കു നല്‍കി. 2013ലെ പ്രതിരോധ സാമഗ്രികള്‍ വാങ്ങല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചാണു റഫാല്‍ ഇടപാട് നടന്നതെന്നു രേഖകള്‍ പറയുന്നു. ഇടപാടിനായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതി നേടിയിരുന്നെന്നും ഫ്രാന്‍സുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും രേഖകള്‍ പറയുന്നു.
രു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയശേഷമാണു കരാര്‍ ഉറപ്പിച്ചത്. സുരക്ഷാകാര്യ മന്ത്രിസഭാ കമ്മിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ട്. ഈ അംഗീകാരം ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടുന്നതിനു മുന്‍പുതന്നെ നേടിയിരുന്നെന്നും രേഖകള്‍ പറയുന്നു. ഒക്ടോബര്‍ 31ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് രേഖകള്‍ ഹര്‍ജിക്കാര്‍ക്കു നല്‍കിയത്.
അതേസമയം, വിലവിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇതുസംബന്ധിച്ച സത്യവാങ്മുലം കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം ഇനി ബുധനാഴ്ച പരിഗണിക്കും

Similar Articles

Comments

Advertismentspot_img

Most Popular