തോമസ് ചാണ്ടിക്ക് തിരിച്ചടി: കളക്ടര്‍ അനുപമയുടെ ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന ഉത്തരവ് ശരിവച്ച് സര്‍ക്കാര്‍. ലേക് പാലസ് റിസോര്‍ട്ടിന് മുമ്പില്‍ നിലം നികത്തി അനധികൃതമായി നിര്‍മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ചു നീക്കണമെന്ന മുന്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവാണ് സര്‍ക്കാര്‍ ശരിവച്ചത്. ഇതിനെതിരായ തോമസ് ചാണ്ടിയുടെ അപ്പീല്‍ കൃഷി വകുപ്പ് തള്ളി. ടി.വി. അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം പോയത് ഹൈക്കോടതിയിലേക്കാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നില്‍ അപ്പീലുമായി പോയത്.
എന്നാല്‍ ടി.വി.അനുപമ നടത്തിയ ഹിയറിംഗും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് നിര്‍മാണം ചട്ടവിരുദ്ധം തന്നെയെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുന്‍ കളക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളിയത്.

Similar Articles

Comments

Advertismentspot_img

Most Popular