Category: NEWS

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; ഞാന്‍ ഇതുവരെ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നല്ല’ വിശാല്‍

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാല്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് വിശാല്‍. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട്...

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍...

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യ. രാസവള വകുപ്പ് മന്ത്രിയാണ് എച്ച്.എന്‍ അനന്ത്കുമാര്‍. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിയത. 1996 മുതല്‍ ആറു...

മോഹന്‍ലാല്‍ ഇടപെട്ടു; കേരള പുനര്‍നിര്‍മാണത്തിനായുള്ള താരനിശ നടക്കും; പ്രൊഡ്യൂസര്‍മാരുമായുള്ള തര്‍ക്കം പരിഹരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക്...

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്റി 20യിലും വിന്‍ഡീസിനെ തകര്‍ത്തു; അവസാന പന്തില്‍ ജയം

ചെന്നൈ: മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് വിജയറണ്‍ നേടാനായത്. അവസാനപന്തുവരെ ആവേശം നിലനിര്‍ത്തിയ മത്സരമായിരുന്നു നടന്നത്. മനീഷ് പാണ്ഡെ,...

ബാങ്കിലെ ശമ്പളം 1.10; സര്‍ക്കാര്‍ നിയമനം ലഭിച്ചപ്പോള്‍ 86,000; ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുക്കിലായ മന്ത്രി ജലീലിന്റെ ബന്ധു ഒടുവില്‍ രാജിവച്ച് തിരിച്ച് ബാങ്കിലേക്ക്.!!

കൊച്ചി: ബന്ധുനിയമനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പിണറായി സര്‍ക്കാര്‍ വിവാദത്തില്‍നിന്ന് കരകയറാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ...

നടി ശ്രിന്ദ വിവാഹിതയായി..!!!

പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രിന്ദ പുനര്‍വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ...

അപമാനിക്കാന്‍ ശ്രമം നടക്കുന്നു; മന്ത്രിയുടെ ഭാര്യ രാജിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പദവി മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ രാജി വച്ചു. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അവര്‍ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി....

Most Popular