Category: NEWS

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റി മല്‍സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 36.55 ശരാശരിയില്‍ 8701 റണ്‍സ് ആണ് നേടിയത്. 111 വിക്കറ്റുകളും സ്വന്തം. 14 ഏകദിന സെഞ്ചുറികളും മൂന്ന് ടെസ്റ്റ് സെഞ്ചുറികളും നേടി. ഏകദിന,...

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി

ടെല്‍ അവീവ്: ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍...

കഠ്‌വ പിഡനകേസ് :അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

ശ്രീനഗര്‍: ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാര്‍. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിയില്‍ വിധിന്യായം വായിക്കാന്‍ തുടങ്ങി. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. 2018 ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ...

വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അപകടത്തില്‍ മരിച്ച ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്ന...

ഗീരീഷ് കര്‍ണാട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1974ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970)...

ന്യൂനമര്‍ദ്ദം ‘വായു’ ചുഴലിക്കാറ്റാവും; 48 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റിന് സാധ്യത; മഴ കുറയും…

ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി...

ശബരിമല ക്ഷേത്രവരുമാനത്തില്‍ 100 കോടി രൂപയോളം കുറവ്; തിരുവിതാം കൂര്‍ ദേവസ്വത്തിന് കീഴിലെ മിക്ക ക്ഷേത്രങ്ങളിലും വരുമാനനത്തില്‍ വന്‍ ഇടിവ്

കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തില്‍ വന്‍കുറവ്. തൊട്ടുമുമ്പത്തെ തീര്‍ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം...

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ

ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി...

Most Popular