Category: NEWS

കൊറോണ മുന്‍കരുതലുകളുമായി ആശുപത്രിയില്‍നിന്നും മുകേഷിന്റെ മകന്റെ വീഡിയോ….

കോവിഡ് രോഗത്തിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ച് നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍...

കൊറോണ: രോഗം ഭേദമായവരുടെ രക്തം രോഗിക്ക്…!!! നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നു

കൊറോണ വൈറസ് ബാധയെ തുരത്താന്‍ നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം...

കൊറോണയ്ക്കിടെ കൊള്ള; മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാതെ വ്യാപാരികള്‍; കുത്തനെ വില കൂട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നാട്ടുകാരെ പിഴിഞ്ഞ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് ന്യായമായി പറയുന്നത്. ചെറിയ...

അത്ഭുതമായി കോവിഡ് ബാധിക്കാതെ മൂന്ന് രാജ്യങ്ങള്‍…!!!

കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇതില്‍നിന്നും രക്ഷപെട്ട് കഴിയുന്നു. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും, പിന്നെ ബോട്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ...

കൊറോണ: അയല്‍ സംസ്ഥാനത്ത് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട്...

കൊറോണ പരിശോധനാ : വൈറോളജി ലാബുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തി

പത്തനംതിട്ട: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ സംസ്ഥാനത്ത് ആറ് ലാബുകള്‍ കൂടി. കൊറോണ പരിശോധനാ സംവിധാനമുള്ള വൈറോളജി ലാബുകളുടെ എണ്ണം നാലില്‍ നിന്നു പത്താക്കി ഉയര്‍ത്തി. രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി ഇതോടെ കേരളവും തമിഴ്‌നാടും മാറി. സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടോ...

കൊറോണ ചികിത്സ നടത്തുന്നതിനിടെ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ക്ക് രോഗ ലക്ഷണം

തൃശൂര്‍: കൊറോണ അടക്കമുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന പ്രഖ്യാപനവുമായി ചികിത്സ നടത്തുന്നതിനിടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യരെ ഐസലേഷനിലേക്കു മാറ്റിയേക്കും. മോഹനന്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു കോടതിയില്‍ രേഖാമൂലം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് ഐസലേഷനിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായത്. അറസ്റ്റിലായി...

ലോക്ക് ഡൗണ്‍ : പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് സാമ്പത്തിക സഹായം നല്‍കും ? പി ചിദംബരം

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് സാമ്പത്തിക സഹായം നല്‍കും ? മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് പി ചിദംബരം. കോവിഡ്19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ...

Most Popular

G-8R01BE49R7