Category: NEWS

കൊറോണ ‘അത്ഭുത മരുന്ന്’: കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കൊറോണ....

ക്വാറന്റീന്‍ ഐസലേഷന്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ രോഗവ്യാപനം 89% തടയാനാകും

ന്യൂഡല്‍ഹി: ഹോം ക്വാറന്റീന്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാനുള്ള ഐസലേഷന്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ കൊറോണ രോഗവ്യാപനത്തിന്റെ തോത് 89% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇത്തരത്തില്‍ രോഗവ്യാപനം തടയാനായാല്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും...

എന്നാ എന്നാലും എന്റെ കുടിയന്‍മാരെ… ജനതാ കര്‍ഫ്യൂ: കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് രൂപയുടെ മദ്യം

തിരുവനന്തപുരം : കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു ജനതാ കര്‍ഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്‌റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി...

രാജ്യം ലോക്ക്ഡൗണില്‍; യോഗി പൂജയില്‍

രാജ്യം പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് 12 മണിക്കൂര്‍ തികയും മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി പ്രഭാത പൂജകള്‍ ചെയ്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ആദിത്യനാഥിന്റെ പ്രവര്‍ത്തി ഏറെ വിമര്‍ശനത്തിനിടയാക്കി. ലോകവും രാജ്യവും ഇത്ര കരുതലോടെ കൊറോണാ വൈറസിനെ പ്രതിരോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

മദ്യം ഓണ്‍ലൈന്‍ വില്‍പ്പന ശരിയാകില്ല; എതിര്‍പ്പുമായി ചെന്നിത്തല

തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതില്‍ വൈകിയാണെങ്കിലും തീരുമാനമെടുത്തത് നന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അതിനെ ദുരഭിമാന പ്രശ്‌നമായാണ് ആദ്യം കണ്ടത്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമാര്‍ഗമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍...

വീണ്ടും ജനോപകാര നടപടിയുമായി പിണറായി സര്‍ക്കാര്‍; എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് വീട്ടിലെത്തിക്കും

എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റ്...

കൊറോണ ഡ്യൂട്ടി; രാജിവച്ച ദമ്പതിമാരായ ഡോക്ടര്‍മാര്‍ക്ക് പിന്നീട് സംഭവിച്ചത്…

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. ഇതിനിടെ ജാര്‍ഖണ്ഡില്‍നിന്ന് പുറത്തുവരുന്നത് വേറിട്ട ഒരു വാര്‍ത്തയാണ്. കൊറോണ വ്യാപിക്കുന്നതിനിടെ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവച്ചത്....

കോവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോള്‍ റൊണാള്‍ഡോയും മെസ്സിയും ചെയ്യുന്നത്…!!!!

ലോകമെങ്ങും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനിടെ നമ്മുടെ പ്രിയ താരങ്ങളും സജീവമായി രംഗത്തുണ്ട്. ആശുപത്രികള്‍ക്ക് സംഭാവന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്ന വാര്‍ത്തായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസിനൊപ്പമാണ് ക്രിസ്റ്റ്യാനോ...

Most Popular

G-8R01BE49R7